ആലപ്പുഴ : ആലപ്പുഴയിലെ മാന്നാറില്‍ പാര്‍ട്ടി വിലക്ക് കല്‍പ്പിച്ച പരിപാടിയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പങ്കെടുത്തു.സിപിഎം അനുകൂല സംഘടനയായ ദേശാഭിമാനി സഹായ സംഘമാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടിയില്‍ പാര്ട്ടിക്കാര് ആരും പങ്കെടുക്കരുതെന്ന് സിപിഎം ജില്ലാ നേതൃത്വം നേരത്തെ വിലക്കിയിരുന്നതാണ്. എന്നാല്‍ ഈ വിലക്കിനെ മറികടന്നാണ് വി.എസ് പരിപാടിയില്‍ പങ്കെടുത്തത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെയും രക്തസാക്ഷികളായവരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്നതുമാണ് പരിപാടി.
Discussion about this post