മ്യാന്മര്: റോഹിങ്ക്യന്‍ അഭയാര്‍ത്ഥി കലാപം ശക്തമായ മ്യാന്മറിനു വന്‍തോതില്‍ ആയുധങ്ങള്‍ കൈമാറ്റം ചെയ്ത് ഇസ്രായേല്‍. 100 ഓളം മിലിട്ടറി ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് ഇസ്രായേല്‍ മ്യാന്മറിനു വില്‍ക്കുന്നത്. ആയുധങ്ങളും ബോട്ടുകളും രാജ്യാതിര്ത്തിയിലേക്കാണ് മ്യാന്മര് സൈന്യം ഉപയോഗിക്കുന്നതെന്ന് ബര്‍മയിലെ മനുഷ്യാവകാശ കമീഷന് വൃത്തങ്ങള്‍ ആരോപിച്ചിരുന്നു.
ബര്‍മയിലെ പ്രത്യേക സേനയുടെ പരിശീലനത്തിനും ഇസ്രായേലില്‍ നിന്നുള്ള ആയുധങ്ങളാണ് ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കൂടുതല്‍ അക്രമ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന രാഖിന്‍ സ്റ്റേറ്റിലാണ് നിലവില്‍ ഈ സേനപ്രവര്ത്തിക്കുന്നത്.
മ്യാന്മാറില് രോഹിങ്ക്യ മുസ്ലിം തീവ്രവാദികള്‍ അക്രമം ശക്തമാക്കിയിരുന്നു. ബംഗ്ലാദേശ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ കലാപകാരികളെ നേരിടാന്‍ മ്യാന്മറിന് സൈനിക സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്നും മറ്റുള്ള അഭയാര്‍ത്ഥികള്‍ തിരിച്ച് മ്യാന്മറിലെക്ക് എത്തുന്നതോടെ സംഘര്‍ം ശക്തമായിട്ടുണ്ട്.
Discussion about this post