കൊച്ചി:എറണാകുളം ജില്ലയിലെ പടമുകളിലെ ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ജിസില്‍ മാത്യുവിന് മാര്‍ച്ച് അഞ്ചിനാണ് കാണാതായത്. ഇന്‍ഫോപാര്‍ക്കിലെ ഒരു സ്ഥാപനത്തില്‍ ഇന്റര്‍വ്യുവിന് ഭര്‍ത്താവ് കൊണ്ട് വിട്ട ജിസില്‍ പിന്നീട് തിരിച്ചെത്തിയില്ല. ഭര്‍ത്താവിന്റെ പരാതിയില്‍ തൃക്കാക്കര പോലിസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെയും ജിസിലിന് കണ്ടെത്താനായില്ല.
എന്നാല്‍ ഇപ്പോള്‍ ജിസില്‍ മാത്യു ചെന്നൈയിലുണ്ട് എന്ന് വ്യക്തമായി. ചെന്നൈയില്‍ താമസിച്ച് ജിസില്‍ ജോലിയന്വേഷിക്കുകയാണ്. ഭര്‍തൃവീട്ടില്‍ നിന്ന് പിണങ്ങി ഒളിച്ചോടി ചെന്നൈയില്‍ താമസിക്കുകയാണെന്ന് ജിസില്‍ കോടതിയെ അറിയിച്ചു.
ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് ജോബിന് ജോണ്‍ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ അറിയിച്ചത്. ആരും തന്നെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും, ജീവനും സ്വത്തിനും സംരക്ഷണം നല്കിയാല് കോടതിയില്‍ ഹാജരാകാമെന്നും ജിസില്‍ കോടതിയില്‍ രേഖാമൂലം അറിയിച്ചു.. ഇക്കാര്യം പരിഗണിച്ച ഹൈക്കോടതി ഈ മാസം ഏഴിന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തൃക്കാക്കര പോലിസില്‍ ഹാജരായി വിശദീകരണകുറിപ്പ് നല്‍കാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വീട്ടുകാരുടെ നിര്‍ബന്ധം മൂലം ഇഷ്ടമല്ലാത്ത വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. വിവാഹശേഷം വീട്ടില്‍ നിന്ന് പുറത്ത് പോകാന്‍ അവസരമുണ്ടായിരുന്നില്ല. അതിനാലാണ് അവസരം ഉണ്ടാക്കി ഭര്‍ത്തൃഗൃഹം വിട്ടത്. വീട്ടിലേക്ക് തിരിച്ച് പോകാന്‍ ആഗ്രഹമില്ല. എന്നീ കാര്യങ്ങള്‍ ജിസില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ജിസിലിനെ കാണാതായ വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
Discussion about this post