‘തങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്ന കളളം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ലോകത്തെ വിശ്വസിപ്പിക്കുകയുമാണ് റോഹിങ്ക്യന്‍ തീവ്രവാദികള്‍’ എന്ന കുറിപ്പോടെ മിസ് മ്യാന്മര് ഫേസ്ബുക്കില്‍ ഇട്ട വിഡിയോ പോസ്റ്റ് ചര്‍ച്ചയായി. ചോരയില്‍കുളിച്ചു കിടക്കുന്ന മനുഷ്യരും നഗ്നരായ കുട്ടികളും അടങ്ങുന്നതായിരുന്നു മിസ് മ്യാന്മര് ഷി ഐന്‍ സി പോസ്റ്റ് ചെയ്ത വിഡിയോ. അരാക്കന്‍ രോഹിങ്ക്യന്‍ സാല്‍വേഷന്‍ ആര്‍മി എന്ന ഗ്രൂപ് പോസ്റ്റ് ചെയ്ത വിഡിയോയില്‍ നിന്നുള്ള ചില ദൃശ്യങ്ങളും ഉള്‍പ്പെടുന്നതായിരുന്നു ഇത്.
വിഡിയോ പോസ്റ്റ് ചെയ്ത മിസ് മ്യന്മറിന്റെ സുന്ദരിപ്പട്ടം തിരിച്ചെടുത്തിട്ടുണ്ട്. അസ്വസ്ഥത നിലനില്‍ക്കുന്ന രഖൈന്‍ സ്റ്റേറ്റില്‍ വര്‍ഗീയ കലാപത്തിന് പ്രേരണ നല്‍കുന്നാതാണ് വിഡിയോ എന്നാരോപിച്ചാണ് നടപടി എന്നാണ് സൂചന. എന്നാല്‍ കിരീടം തരിച്ചെടുത്തതിന് കാരണം വിഡിയോ പോസ്റ്റ് ചെയ്തതുകൊണ്ടാണെന്ന ആരോപണം മിസ് ഗ്രാന്‍ഡ് മ്യാന്മര് നിഷേധിച്ചു.
റോഹിങ്കന്‍ മുസ്ലിങ്ങളുടെ പാലായനത്തെക്കുറിച്ച് പരാമര്‍ശിക്കുക പോലും ചെയ്യാത്ത ആ വിഡിയോയെക്കുറിച്ച് സൗന്ദര്യ മത്സരം നടത്തുന്ന കമ്പനിക്കും തുടക്കത്തില്‍ പരാതിയൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ മിസ് മ്യാന്മര് കരാര്‍ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ കിരീടം തിരിച്ചെടുക്കുകയാണെന്നറിയിച്ച് കമ്പനി തന്നെ പിന്നീട് രംഗത്തെത്തുകയായിരുന്നു. വിവാദമായ വിഡിയോയെക്കുറിച്ച് കമ്പനി ഒന്നും പറയുന്നുമില്ല.
രഖൈന്‍ സ്റ്റേറ്റില്‍ തീവ്രവാദികള്‍ നടത്തുന്ന ഭീകരത വെളിച്ചത്തുകൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുന്ന മിസ് മ്യാന്മര് കുറേക്കൂടി മെച്ചപ്പെട്ട ഒരു ഇമേജ് കാത്തുസൂക്ഷിക്കണമായിരുന്നു എന്നാണ് കമ്പനിയുടെ അഭിപ്രായമെന്ന് മിസ് മ്യാന്മര് പിന്നീട് ഫേസ്ബുക്കിലൂടെ അറിയിച്ചു.
Discussion about this post