മലപ്പുറം: ആദൂര്‍ മഞ്ഞംപാറയില്‍ സി.പി.എം.-മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പത്തോളം പേര്‍ക്ക് പരിക്കേറ്റു. സി.പി.എം. പ്രവര്‍ത്തകരായ കെ.സന്തോഷ് (30), എ.രമേശന് (25), എം.ബാബു (40) എന്നിവരെ ചെങ്കള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ നൂരിഷ്, സി.ബി.അഷ്റഫ്, സി.പി.ജാബിര്‍ എന്നിവരെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഘര്‍ഷം തുടങ്ങിയത്. കൊടി നശിപ്പിച്ചതുമായി ബന്ധപെട്ട പ്രശ്നമാണ് സംഘര്‍ഷത്തിലെത്തിയത്. ആദൂര്‍ ലോക്കല്‍ സമ്മേളന ഭാഗമായി മഞ്ഞംപാറയില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം അലങ്കോലപ്പെടുത്താനുള്ള ലീഗ് പ്രവര്‍ത്തകരുടെ ശ്രമമാണ് സംഘര്‍ഷത്തിലെത്തിയതെന്ന് സി.പി.എം. ആരോപിക്കുന്നു. സമ്മേളനത്തിന്റെ ഭാഗമായി ഒരാഴ്ച മുന്‍പ് സ്ഥാപിച്ച കൊടിതോരണങ്ങള്‍ നശിപ്പിച്ചിരുന്നു. സമ്മേളനത്തിന്റെ തലേന്നാളും പ്രചാരണ സാമഗ്രികള്‍ നശിപ്പിച്ചിരുന്നതായി സി.പി.എം. നേതാക്കള്‍ പറഞ്ഞു.
ആദൂര്‍, മഞ്ഞംപാറ മേഖലയില്‍ ശക്തമായ പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. വിവിധ പരാതികളില്‍ ആദൂര്‍ പോലീസ് അന്വേഷണം തുടങ്ങി. ഒരു മാസത്തോളമായി കാറഡുക്ക, മുളിയാര്‍, ദേലംപാടി മേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയിട്ട്. പത്തോളം അക്രമങ്ങളിലായി നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. നേതാക്കളുടെ വീടുകളും പാര്‍ട്ടി ഓഫീസും നശിപ്പിച്ചിരുന്നു.
Discussion about this post