കോട്ടയം: കലാലയ രാഷ്ട്രീയത്തിന് അക്രമ രാഷ്ട്രീയമെന്ന് പര്യായമുണ്ടാക്കിയത് എസ്എഫ്ഐ ആണെന്ന് കെഎസ്യു സംസ്ഥാന കമ്മിറ്റി അംഗം ജോര്‍ജ് പയസ്. കേരളത്തില്‍ ഭീകര പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് നാട്ടകം പോലുള്ള ക്യാമ്പസുകളെ ഉദ്ദേശിച്ചാണെന്ന് കെഎസ്യു പറഞ്ഞു. അവരുടെ ചെയ്തികള്‍ മൂലം കോടതികളില്‍ വിദ്യാര്‍ഥി സമൂഹമാകെ കുറ്റക്കാരും പരിഹാസ്യരുമാകുന്നുവെന്നും കെഎസ്യു സംസ്ഥാന കമ്മിറ്റി അംഗം ജോര്‍ജ് പയസ് പറഞ്ഞു.
കഴിഞ്ഞദിവസം കണ്ണൂര്‍ പാലയാട് കാമ്പസിലും ഇപ്പോള്‍ നാട്ടകത്തും പെണ്‍കുട്ടികളാണ് ആക്രമിക്കപ്പെട്ടതെന്നും ഇടതു ഭരണത്തിന്റെ മറപറ്റി എസ്എഫ്ഐ സ്ത്രീകളോടും പരാക്രമം തുടങ്ങിയിരിക്കുകയാണെന്നും കെഎസ്യു ആരോപിച്ചു.
സ്ത്രീ സുരക്ഷ പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാരിന്റെ ഒത്താശയോടെയാണ് പെണ്‍കുട്ടികളെപ്പോലും ആക്രമിക്കുന്നതെന്നും എസ്എഫ്ഐയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നും ജോര്‍ജ് പയസ് ആവശ്യപ്പെട്ടു.
Discussion about this post