കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്ത്തിയായ ജിഷയെ ക്രൂരമായ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലെ യഥാര്‍ത്ഥ പ്രതി പോലിസ് മര്‍ദ്ദനത്തിന് കൊല്ലപ്പെട്ടുവെന്ന് ആരോപണം. കേസിലെ യഥാര്‍ത്ഥ പ്രതി അനാറുള്‍ ഇസ്ലാം പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടെന്ന് അഭിഭാഷകന് അഡ്വ. ആളൂരാണ് വെളിപ്പെടുത്തുന്നത്.
കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട അമിറുള്‍ ഇസ്ളാമിന് ഒപ്പം കസ്റ്റഡിയില്‍ എടുത്ത അനാറുള്‍ ഇസ്ലാം പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ മര്‍ദ്ധനമേറ്റ് മരണപ്പെടുകയായിരുന്നെന്നാണ് വിവരം ലഭിച്ചിട്ടുള്ളതെന്നും ഇക്കാര്യം വിചാരണകോടതിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ആളുര് ആളുര് പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമിറുള്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരില്‍ ഒരാള്‍ രക്ഷപെട്ടു. മര്‍ദ്ധനത്തിനിടെ അനാറുള്‍ കൊല്ലപ്പെട്ടതോടെ ഭീതിയില്‍ അമിറുള്‍ കുറ്റം ഏറ്റെടുക്കുകയായിരുന്നു.
ജിഷ കേസില്‍ അറസ്റ്റ് നടക്കുന്ന അവസരത്തില്‍ പെരുമ്പാവൂരില്‍ കണ്ടെത്തിയ അജ്ഞാത മൃതദ്ദേഹം തിരിച്ചറിഞ്ഞിട്ടില്ലെന്നും അഭിഭാഷകന് പറയുന്നു.
Discussion about this post