അഹമ്മദാബാദ്: ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പു പ്രചാരണം ഇന്ന് അവസാനിക്കും. പ്രചാരണം അവസാനിക്കുന്നതിനു മുന്‍പു പുറത്തു വന്ന അഭിപ്രായ സര്‍വേയില്‍ ബിജെപിക്കാണ് മുന്‍തൂക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ഗുജറാത്തില്‍ ക്യാമ്പ് ചെയ്യുകയാണ്. ഭരണം നിലനിര്‍ത്താന്‍ ബിജെപിയും ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും പ്രചരണം ശക്തമാക്കിയിരുന്നു. യുപിയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം ഗുജറാത്തിലും പ്രതിഫലിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് നേതൃത്വം.
അതേസമയം കോണ്‍ഗ്രസില്‍ രാഹുലിന്റെ അധ്യക്ഷ പദവി സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനം ഉണ്ടാകുകയാണ്. യുപിയില്‍ പാര്‍ട്ടി നേരിട്ട കനത്ത പരാജയം മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് വോട്ട് ശതമാനത്തില്‍ മുന്നോട്ടു പോകുമെങ്കിലും ആ നേട്ടം സീറ്റുകളുടെ എണ്ണത്തില്‍ ഉണ്ടാകില്ലെന്നാണു വിലയിരുത്തല്‍. 150ലധികം സീറ്റ് നേടി വന്‍വിജയം കൊയ്യുമെന്ന ബിജെപിയുടെ അവകാശവാദത്തിനു മങ്ങലേല്പ്പിക്കുന്നതാണു സര്‍വേ ഫലം.
ബിജെപി 116 വരെ സീറ്റ് നേടുമെന്നാണ് ഇന്ത്യാ ടിവി വോട്ടേഴ്സ് മൂഡ് റിസര്‍ച്ച് അഭിപ്രായ സര്‍വേയുടെ വിലയിരുത്തല്‍. നവംബര്‍ 23 മുതല്‍ 30 വരെയാണു സര്‍വേ നടത്തിയത്. കോണ്‍ഗ്രസിനു സാധ്യതയുള്ള സീറ്റുകള്‍ 73 വരെയാണ്. 2012-ല്‍ ബിജെപി 115 സീറ്റിലും കോണ്‍ഗ്രസ് 61 സീറ്റിലുമാണു വിജയിച്ചത്.
അതേസമയം, പട്ടേല്‍ സംവരണപ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിനെതിരെ പട്ടേലുകളുടെ സാംസ്കാരിക സംഘടനകളുടെ ഐക്യവേദിയായ പട്ടേല്‍ ഓര്ഗനൈസേഷന് കമ്മറ്റി രംഗത്തെത്തി. ഹാര്ദിക്കുമായുണ്ടാക്കിയ ധാരണയെത്തുടര്‍ന്നു കോണ്‍ഗ്രസ് മുന്നോട്ടുവച്ച സംവരണ ഫോര്‍മുല നിയമപരമായി നിലനില്‍ക്കില്ലെന്നും നടപ്പാക്കാനാവില്ലെന്നും പിഒസി കുറ്റപ്പെടുത്തി.
Discussion about this post