കൊച്ചി: ജിഷ വധക്കേസില്‍ താന്‍ കുറ്റക്കാരനല്ലെന്ന് അമിറുള്‍ ഇസ്ലാം. താന്‍ കുറ്റം ചെയ്തിട്ടില്ല, രണ്ടാമതൊരു അന്വേഷണത്തിന് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അമിറുള്‍ ഇസ്ലാം പറഞ്ഞു. കോടതിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടു പോകുന്നതിനിടെ ആയിരുന്നു മാധ്യമങ്ങളോടുള്ള അമീറിന്റെ പ്രതികരണം.
താന്‍ നിരപരാധിയാണെന്ന് കോടതിയിലും അമിറുള്‍ പറഞ്ഞിരുന്നു. തന്നെ പിടിച്ചു കൊണ്ടു വന്ന് പ്രതിയാക്കുകയായിരുന്നുവെന്നാണ് അമിറുള്‍ ഇസ്ലാം പറയുന്നത്. അമിനൂറിന് നീതി കിട്ടാത്തതില്‍ സങ്കടമുണ്ടെന്ന് അഡ്വ. എ ആളൂരും പ്രതികരിച്ചു.
ഐപിസി 302 ശരിവെച്ച സാഹചര്യത്തില്‍ പ്രതിക്ക് ഏറ്റവും കുറഞ്ഞ ശിക്ഷയായ ജീവപര്യന്തം ലഭിക്കുന്നതിനുവേണ്ടി നിലകൊള്ളും. അതിനുവേണ്ടിയാണ് നാളെമുതല്‍ വാദം നടത്തുക. ജനാധിപത്യ രാജ്യത്ത് ഒരു പൗരന് നീതി നിഷേധിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ ഒന്നിലധികം പ്രതികളുണ്ടെന്ന് വ്യക്തമാണെന്നും അതില്‍ കാര്യമായ അന്വേഷണം ഉണ്ടായില്ലെന്നും ആളൂര്‍ പറഞ്ഞു.
Discussion about this post