അഹമ്മദാബാദ്: ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ ബിജെപി തന്നെ മുന്നേറുമെന്ന പ്രവചനവുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഗുജറാത്തില്‍ നിന്ന് വരുന്ന മറ്റൊരു പ്രവചനം ഇപ്പോള്‍ സോഷ്യല്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. ഒരു പട്ടിക്കുട്ടിയുടെ പ്രവചനം ആണ് വൈറലാകുന്നത്.
ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാള്‍വിയ ആണ് ട്വിറ്ററിലൂടെ ഈ വീഡിയോ പുറത്ത് വിട്ടത്. ഒരു സ്ത്രീ പട്ടിക്കുട്ടിയെ കൈയ്യില്‍ എടുത്ത് ചോദ്യം ചോദിക്കുന്നതാണ് വീഡിയോ. ആദ്യം ചോദിക്കുന്നത് രാഹുല്‍ വരുമോ എന്നാണ്. പട്ടിക്കുട്ടി അനങ്ങിയില്ല. പിന്നീട് കോണ്‍ഗ്രസ് വരുമോ എന്ന് ചോദിച്ചു. അതിനും പട്ടിക്കുട്ടിക്ക് പ്രതികരണം ഇല്ല. പിന്നീട് ചോദിച്ചത് മോദി വരുമോ എന്നാണ്. അപ്പോള്‍ രണ്ട് മുന്‍കാലുകളും ഒരേ സമയം ഉയര്‍ത്തി അനുകൂല ആംഗ്യം കാണിക്കുകയാണ് പട്ടിക്കുട്ടി. വീണ്ടും ആവര്‍ത്തിക്കുമ്പോഴും മോദിയുടെ പേര് പറയുമ്പോള്‍ പട്ടിക്കുട്ടി ക്യൂട്ടായി പ്രതികരിക്കുന്നതാണ് വീഡിയോയില്‍.
Cute little thing knows it all… pic.twitter.com/Ds67QZYGHT
— Amit Malviya (मोदी का परिवार) (@amitmalviya) December 15, 2017
Discussion about this post