ഗാന്ധിനഗര്‍: ഗുജറാത്തില്‍ രണ്ടാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ആറ് പോളിങ് ബൂത്തുകളില്‍ നാളെ റീപോളിങ് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പ്രിസൈഡിങ് ഓഫീസര്‍മാര്‍ മോക് പോള്‍ വിവരങ്ങള്‍ വോട്ടിങ് യന്ത്രങ്ങളില്‍നിന്ന് നീക്കം ചെയ്യാതിരുന്ന സാഹചര്യത്തിലാണിത്.
റീ പോളിങ്ങിന് പുറമെ പത്ത് ബൂത്തുകളില്‍ വി.വി പാറ്റ് (വോട്ട് രസീത്) യന്ത്രത്തിലെ സ്ലിപ്പുകള്‍ കൂടി എണ്ണും. ദളിത് നേതാവ് ജിഗ്നേഷ് മേവാനി മത്സരിച്ച മണ്ഡലത്തിലെ ബൂത്തുകള്‍ അടക്കമുള്ളവയിലാണ് റീപോളിങ്.
Discussion about this post