അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ഗഗവര്ണര് ഓം പ്രകാശ് കോലി സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഗാന്ധിനഗര്‍ സെക്രട്ടേറിയറ്റ് മൈതാനത്തായിരുന്നു ചടങ്ങ്..
ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും സത്യപ്രതിജ്ഞ ചെയ്തു. ഇരുപത് അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയുള്ള മന്ത്രിസഭയാണ് വിജയ് രൂപാണിയുടേത്. അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ജയസാധ്യത ഉറപ്പാക്കുക എന്ന ദൗത്യം നടപ്പിലാക്കുന്നതിനുള്ള മുന്നൊരുക്കം കൂടിയാണ് മന്ത്രിസഭ രൂപീകരണത്തിന് പ്രേരകശക്തിയായത്.
Discussion about this post