തിരുവനന്തപുരം: തെളിവില്ലാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോഴ കേസില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശിനെതിരായ കേസ് ലോകയുക്ത അവസാനിപ്പിച്ചു. രമേശിനെതിരേ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലോകായുക്ത കേസ് അവസാനിപ്പിച്ചത്.
മെഡിക്കല്‍ കോളജിന് അനുമതി ലഭിക്കാന്‍ കോഴ വാങ്ങിയെന്ന ബിജെപിയുടെ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിലാണ് എം.ടി രമേശിനെതിരെ പരാമര്‍ശമുണ്ടായിരുന്നത്. കെ.പി. ശ്രീശന്, എ.കെ. നസീന് എന്നി രണ്ടംഗ സമിതിയായിരുന്നു മെഡിക്കല്‍ കോഴ അന്വേഷിച്ചത്. ഇതേ തുടര്‍ന്നാണ് വിജിലന്‍സ് കേസ് അന്വേഷിച്ചത്. രാഷ്ട്രീയ ലക്ഷ്യമാണ് വിജിലന്‍സ് കേസിന് പിന്നിലെന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇതേ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ നടപടി
മെഡിക്കല്‍ കോളജിനു അനുമതി നല്‍കാമെന്നു വാഗ്ദാനം ചെയ്തു എസ്.ആര്. കോളജ് ഉടമ ആര്. ഷാജിയില്‍നിന്നു 5.60 കോടി രൂപ ആര്.എസ്. വിനോദ് വാങ്ങിയെന്നു ബിജെപി നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നായിരുന്നു മാധ്യമറിപ്പോര്‍ട്ടുകള്‍. എന്നാല്‍ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ചിലര്‍ ഗൂഡാലോചന നടത്തിയെന്നും രമേശ് നേരത്തെ പറഞ്ഞിരുന്നു.
Discussion about this post