കോണ്‍ഗ്രസ് അണികളിലും നാട്ടുകാരിലും നടുക്കവും നൊമ്പരവും ഉണ്ടാക്കിയ ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് യുഡിഎഫ് നിയമസഭ മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ രാപ്പകല്‍ സമരത്തിനിടെ നേതാക്കളുടെ പാട്ടും ഡാന്സുമുള്പ്പടെ ആഘോഷങ്ങള്‍. ആലുവയില്‍ നടന്ന രാപ്പകല്‍ സമര വേദിയിലാണ് സിനിമാ ഗാനാലാപനവും മറ്റുമായി ആഘോഷം പൊടിപൊടിച്ചത്. പ്രാദേശിക നേതാക്കളുടെ പാട്ടുള്‍പ്പടെ ആഘോഷങ്ങളുടെ വീഡിയൊ നവമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഷുഹൈബിന്റെ കുടുംബത്തിന്റെ കണ്ണീരുണങ്ങും മുമ്പ് കൊല്ലപ്പെട്ട സഹപ്രവര്‍ത്തകന്റെ ചിത്രം വച്ച് അതിന് മുന്നില്‍ ഇങ്ങനെ അടിച്ചു പൊളിക്കാന്‍ നാണമില്ലേ എന്നാണ് വിമര്‍ശകരുടെ ചോദ്യം. ഇത് സമരപന്തലോ, കല്യാണപന്തലോ എന്നും ചിലര്‍ ചോദിക്കുന്നു. ചില നേതാക്കള്‍ മദ്യപിച്ചാണ് ആഘോഷത്തില്‍ പങ്കെടുത്തതെന്നും ആക്ഷേപമുണ്ട്.
ഷുഹൈബ് വധക്കേസ് അന്വേഷണം സിബിഐയ്ക്കു വിടണമെന്ന് ആവശ്യപ്പെട്ടു യുഡിഎഫ് 140 നിയമസഭാ മണ്ഡലങ്ങളിലും 24 മണിക്കൂര്‍ രാപകല്‍ സമരം നടത്തിയിരുന്നു.
https://youtu.be/E6uVzUqIFuQ
Discussion about this post