തിരുവനന്തപുരം: ഈഴവ സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ നാരായവേരറുത്ത വിദ്യാഭ്യാസമന്ത്രിയാണ് പി.ജെ.ജോസഫ് എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആരോപിച്ചു. ഏത് ഭരണം വന്നാലും വിദ്യാഭ്യാസരംഗത്ത് ഈഴവ സമുദായത്തിന് അവഗണന മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തിരുവനന്തപുരം എസ്. എന്‍.ഡി.പി യൂണിയന് സ്ഥാപിച്ച ഗുരുദേവ പ്രതിമയുടെ അനാച്ഛാദന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു വെള്ളാപ്പള്ളി.
. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി , മന്ത്രിമാരായ രമേശ് ചെന്നിത്തല, വി. എസ്. ശിവകുമാര്‍ എന്നിവരെ വേദിയിലിരുത്തിയായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം. വെള്ളാപ്പള്ളിയുടെ വിമര്‍ശനങ്ങള്‍ പ്രാധാന്യമുള്ളവ തന്നെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
Discussion about this post