കര്‍ണാടകയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തങ്ങളുടെ അധികാരം നിലനിര്‍ത്തുമെന്ന് സി-ഫോര്‍ നടത്തിയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ച് 1 മുതല്‍ 25 വരെയുള്ള കാലയളവില്‍ 154 മണ്ഡലങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ കോണ്‍ഗ്രസിന് 126 സീറ്റും ബി.ജെ.പിക്ക് 70 സീറ്റും ജെ.ഡി.(എസ)ന് 27 സീറ്റും ലഭിക്കുമെന്നാണ് പറയുന്നത്. കോണ്‍ഗ്രസ് തങ്ങളുടെ വോട്ട് ശതമാനം വര്‍ധിപ്പിച്ച് 46 ശതമാനം വോട്ട് നെടുമെന്ന് പറയുന്നു. ബി.ജെ.പിക്ക് 31 ശതമാനവും ജെ.ഡി.(എസ)ന് 16 ശതമാനം വോട്ടും ലഭിക്കുമെന്ന് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.
22,357 വോട്ടര്‍മാരുടെ അഭിപ്രായമാണ് സി-ഫോര്‍ കണ്ടെത്തിയത്. 44 ശതമാനം പുരുഷന്മാര് കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും 33 ശതമാനം പുരുഷന്മാര് ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്നും 17 ശതമാനം പുരുഷന്മാര് ജെ.ഡി.(എസ)ന് വോട്ട് ചെയ്യുമെന്നും സര്‍വ്വെ ഫലം പറയുന്നു. അതേസമയം 48 ശതമാനം സ്ത്രീകള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും 29 ശതമാനം സ്ത്രീകള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്നും 8 ശതമാനം സ്ത്രീകള്‍ ജെ.ഡി.(എസ)ന് വോട്ട് ചെയ്യുമെന്നും സര്‍വ്വെ പറയുന്നു. 18 മുതല്‍ 50 വയസിന് മുകളില്‍ ഉള്ള വോട്ടര്‍മാരില്‍ വരെ കോണ്‍ഗ്രസിനാണ് മുന്‍തൂക്കമെന്നും സര്‍വേയില്‍ പറയുന്നു.
സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരാനാണ് 46 ശതമാനം ആളുകള്‍ക്ക് താല്പര്യം. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ്.യെദ്യൂരപ്പയ്ക്ക് 26 ശതമാനം ആളുകള്‍ പിന്തുണ നല്കി. ജനതാദള്‍ എസിന്റെ എച്ച്.ഡി. കുമാര സ്വാമിക്ക് 13 ശതമാനം ആളുകളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.
നിലവിലെ കോണ്‍ഗ്രസ് ഭരണത്തില്‍ 21 ശതമാനം ആള്ക്കാര് പൂര്‍ണ്ണ തൃപ്തരാണെന്നും 54 ശതമാനം ആള്ക്കാര് ചെറിയ പ്രശ്നങ്ങളുണ്ടെങ്കിലും സന്തുഷ്ടരാണെന്നും 25 ശതമാനം ആള്ക്കാര് ഭരണത്തില്‍ അതൃപ്തരാണെന്നും സര്‍വ്വെ പറയുന്നു.
അതേസമയം സി-ഫോറിന്റെ പിന്നില്‍ കോണ്‍ഗ്രസ് തന്നെയാണുള്ളതെന്ന വാദവും ഉയര്‍ന്ന് വരുന്നുണ്ട്.
Discussion about this post