കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട സല്‍മാല്‍ ഖാന്റെ ജാമ്യാപേക്ഷയുടെ വിധി നാളത്തേക്ക് മാറ്റി. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഇതുമൂലം വെള്ളിയാഴ്ച രാത്രിയും സല്മാന് ഖാന് ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയും.
1998ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടി എന്ന കുറ്റത്തിനാണ് ഇന്നലെ വിധി വന്നത്. 5 കൊല്ലം ജയില്‍ ശിക്ഷയായിരുന്നു കോടതി വിധിച്ചത്. ജനങ്ങളെ സ്വാധീനിക്കാന്‍ ശേഷിയുള്ള ഒരു താരമെന്ന നിലയില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ സല്മാന് ചെയ്യരുതായിരുന്നുവെന്ന് പറഞ്ഞായിരുന്നു കോടതി വിധി പ്രഖ്യാപിച്ചത്.
കൂട്ടുപ്രതികളായിരുന്ന സേയ്ഫ് അലി ഖാന്, തബു, നീലം, സോനാലി ബെന്ദ്രെ തുടങ്ങിയവരെ വിട്ടയക്കുകയായിരുന്നു. സല്മാന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നാല്‍ ബോളിവുഡ് ചലച്ചിത്ര മേഖലയക്ക് വന്‍ നഷ്ടം സംഭവിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
Discussion about this post