പാര്‍ലമെന്റിലെ ഇരുസഭകളും ദിവസങ്ങളോളം സ്തംഭിച്ചതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായും ഒരു ദിവസം ഉപവാസമിരിക്കും. ഏപ്രില്‍ 12ന് കര്‍ണാടകയിലായിരിക്കും ഉപവാസം നടക്കുക. ഉപവാസത്തില്‍ എല്ലാ ബി.ജെ.പി എം.പിമാരും മോദിയുടെ കൂടെയുണ്ടാവും.
പാര്‍ലമെന്റ് സ്തംഭിക്കുന്നത് മൂലം രാജ്യത്തെ ജനങ്ങള്‍ ക്ലേശമനുഭവിക്കുന്നുണ്ടെന്ന് ബി.ജെ.പി മനസ്സിലാക്കുന്നവെന്ന് അറിയിക്കാന്‍ വേണ്ടിയാണ് ഈ ഉപവാസ സമരമെന്ന് ബി.ജെ.പി വക്താവ് ജി.വി.എല്‍.നരസിംഹ റാവു പറഞ്ഞു. ഇതേ കാരണം കൊണ്ട് തന്നെയാണ് ബി.ജെ.പി എം.പിമാര്‍ 23 ദിവസത്തെ തങ്ങളുടെ ശമ്പളം വേണ്ടായെന്ന് വെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതൃത്വം പാര്‍ലമെന്റ് സ്തംഭനത്തിനെതിരെയും മറ്റ് പല വിഷയങ്ങള്‍ മുന്നോട്ട് വെച്ചും തിങ്കളാഴ്ച ഉപവാസ സമരം നടത്തിയിരുന്നു.
Discussion about this post