കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്ഡെക്ക് ഞായറാഴ്ച വധഭീഷണി ലഭിച്ചു. കര്‍ണാടകയിലെ ഉത്തര കന്നഡ മണ്ഡലം പ്രതിനിധീകരിക്കുന്ന ഇദ്ദേഹത്തിന്റെ ഓഫീസിലായിരുന്നു അജ്ഞാതനായ ഒരാള്‍ ആദ്യം ഫോണ്‍ വിളിച്ചത്. പിന്നീട് ഇയാള്‍ തന്നെ മന്ത്രിയുടെ സ്വകാര്യ ഫോണിലേക്കും വിളിച്ചിരുന്നു. സംഭവത്തിനെതിരെ സിര്‍സി ന്യൂ മാര്‍ക്കറ്റ് പോലീസ് കേസ് എടുത്തിട്ടുണ്ട്. ഐ.പി.സി സെക്ഷന്‍ 504, സെക്ഷന്‍ 507 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
ഏപ്രില്‍ 18ന് അനില്‍ കുമാര്‍ ഹെഗ്ഡെ സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തില്‍ ഒരു ട്രക്ക് വന്നിടിച്ചിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഹവേരി ജില്ലയിലെ ഹലഗേരിയില് വെച്ചായിരുന്നു കാറിടിച്ചത്. തന്റെ ജീവനെടുക്കാന്‍ വേണ്ടി ആരോ മനഃപൂര്‍വ്വം ചെയ്തതാണെന്നാണ് ഹെഗ്ഡെ സംഭവത്തെപ്പറ്റി പറഞ്ഞത്. എന്നാല്‍ ഇത് വെറുമൊരു രാഷ്ട്രീയ നാടകമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളി.
Discussion about this post