ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള നിയമന ശുപാര്‍ശ ഫയല്‍ കേന്ദ്രം കൊളീജിയത്തിന് മടക്കിയയച്ചു. കെ.എം.ജോസഫിനെക്കാള്‍ യോഗ്യരായവരെ പരിഗണിച്ചില്ലായെന്ന് പറഞ്ഞാണ് മടക്കിയയച്ചത്. ഇത് കൂടാതെ കേരളത്തിന് അമിതമായ പ്രാതിനിധ്യം നല്കേണ്ടതില്ലായെന്നും കേന്ദ്രം വ്യക്തമാക്കി. ഇപ്പോള്‍ കേരളത്തില്‍ നിന്നും കുര്യന് ജോസഫ് സുപ്രീം കോടതി ജഡ്ജിയായി ഉണ്ട്.
ഇന്നലെ രാത്രിയായിരുന്നു ഇന്ദു മല്‍ഹോത്രയെ ജഡ്ജിയായി നിയമക്കാനുള്ള ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടത്. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. ഇന്ദു മല്‍ഹോത്രയുടെ നിയമനത്തില്‍ പല ജഡ്ജിമാരും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ നീക്കം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന വിഷയമാണെന്നാണ് അവര്‍ പറഞ്ഞത്. ഇന്ദു മല്‍ഹോത്ര സത്യപ്രതിജ്ഞ നടത്തരുതെന്ന് പറഞ്ഞ് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗ് ചീഫ് ജസ്റ്റിസിന് കത്തും അയച്ചിരുന്നു.
Discussion about this post