പള്ളികള്‍ നിര്‍മ്മിക്കുന്നതിലെ അനാവശ്യ ആര്‍ഭാടങ്ങള്‍ നിയന്തിക്കാന്‍ കത്തോലിക്കാ സഭയുടെ നീക്കം. പള്ളി നിര്‍മ്മാണത്തിന്റെ പേരില്‍ കോടികള്‍ ധൂര്‍ത്തടിക്കരുതെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. അനാവശ്യ ആര്‍ഭാടങ്ങള്‍ക്കെതിരെ സഭയ്ക്കകത്തും പുറത്തും ഉയര്‍ന്ന വിമര്‍ശനങ്ങളാണ് ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ സഭാ നേതാക്കളെ പ്രേരിപ്പിച്ചത്. പള്ളി നിര്‍മ്മാണവും തിരുനാള്‍ നടത്തിപ്പും സഭകള്‍ക്കിടയില്‍ മത്സരം വളര്‍ത്താനുള്ള സാഹചര്യം ഉണ്ടാക്കുന്നുണ്ട്. വിശദമായ പദ്ധതി രൂപരേഖ നല്കിയ ശേഷമേ നിര്‍മ്മാണത്തിനു അംഗീകാരം നല്‍കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post