ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഘിച്ച് രാജ്യാന്തര അതിർത്തിയിൽ പാക് റേഞ്ചേഴ്സ് നടത്തിയ ആക്രമണത്തിൽ നാല് ബിഎസ്എഫ് ജവാന്മാർ വീരമൃത്യു വരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുന്നുണ്ട്.
രാംഗഢ് സെക്ടറിലെ ബാബ ചംലിയാൽ ഔട്ട്പോസ്റ്റ് ലക്ഷ്യമിട്ടായിരുന്നു ഇന്നു പുലർച്ചെ പാക് റേഞ്ചേഴ്സ് വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയത്. എസ്ഐ രജനീഷ് കുമാർ, എഎസ്ഐമാരായ രാം നിവാസ്, ജതിന്ദർ സിംഗ്, കോൺസ്റ്റബിൾ ഹൻസ് രാജ് എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ ജവാൻമാരെ സത്വാരിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post