കൊച്ചി: കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ വളന്തക്കാട് ദ്വീപില്‍ നിന്ന് ലോകത്തിനു ഒരു പുതിയൊരു ജീവിയെ കണ്ടെത്തി. കാച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് ഈ അപൂര്വ്വനേട്ടത്തിലൂടെ തിളങ്ങിയത്. ഗവേഷകരായ ഫിലോമിന ഹണി, എസ്.ബിജോയ് നന്ദന്, പി.ആര്.ജയചന്ദ്രന് എന്നിവര്‍ ചേര്‍ന്നു നടത്തിയ പഠനം രാജ്യാന്തര ശാസ്ത്ര പ്രസിദ്ധീകരണമായ ‘സൂടാക്സ’ ആണ് പസിദ്ധീകരിച്ചത്.
പുതിയ ജീവിയുടെ പേരിനൊപ്പം കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ നാമവും എഴുതിച്ചേര്‍ത്തു- ‘വിക്ടോറിയോപ്പിസ കുസാറ്റന്‍സിസ്’. സമുദ്ര ശാസ്ത്രപഠന മേഖലയില്‍ കുസാറ്റിന്റെ 80 വര്‍ഷത്തെ സംഭാവനകള്‍ പരിഗണിച്ചാണു നാമകരണം.
കുസാറ്റ് സ്കൂള്‍ ഓഫ് മറൈന്‍ സയന്‍സസിലെ മറൈന്‍ ബയോളജി, മൈക്രോബയോളജി ആന്‍ഡ് ബയോകെമിസ്ട്രി വകുപ്പിലെ ഗവേഷകരാണ് കണ്ടല്‍ കാടുകളില്‍ നിന്ന് ആംഫിപോഡ് (ദ്വിവിധ പാദങ്ങളോടു കൂടിയ കവച ജീവി) വര്‍ഗത്തില്‍പ്പെട്ട പുതിയ ജീവിയെ കണ്ടെത്തിയത്. ഇന്ത്യന്‍ ജലാശയങ്ങളില്‍ നിന്നുള്ള വിക്ടോറിയോപ്പിസ ജനുസ്സില്‍ മൂന്നാമത്തേതാണ് പുതിയ ഇനം.
Discussion about this post