ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കാനാവില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ്. ഡല്‍ഹിയ്ക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറഞ്ഞു കൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ പ്രസ്താവന. ലഫ്റ്റനെന്റ് ഗവര്‍ണറുടെ പദവി ഗവര്‍ണറുടേതിന് തുല്യമല്ല. ഭരണഘടനാ പരമായ തീരുമാനങ്ങള്‍ ലഫ്റ്റനെന്റ് ഗവര്‍ണര്‍ വൈകിക്കരുതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.
അതേസമയം, മന്ത്രിസഭയുടെ തീരുമാനപ്രകാരം പ്രവര്‍ത്തിക്കാന്‍ ലെഫ് ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ ലെഫ്. ഗവര്‍ണറെ അറിയിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.ലഫ്റ്റനെന്റ് ഗവര്‍ണറുമായി സൗഹാര്ദ്ദത്തോട വര്‍ത്തിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അഞ്ചംഗ ബഞ്ചാണ് കേസില്‍ വിധി പ്രസ്താവിക്കുന്നത്.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.കെ. സിക്രി, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഢ്, അശോക് ഭൂഷണ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധിപുറപ്പെടുവിച്ചത്.
Discussion about this post