കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷൂഹൈബിന്റെ കൊലപാതകത്തില്‍ സി.പി.എം എടന്നൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രശാന്ത് ഉള്‍പ്പെടെ ആറ് സി.പി.എം പ്രവര്‍ത്തകരെ കൂടി പിടികൂടാനുണ്ടെന്ന് കാണിച്ച് പൊലീസ് കുറ്റപത്രം. ഷുഹൈബ് വധത്തിന്റെ അന്വേഷണ ഉദ്യോഗസ്ഥന് മട്ടന്നുര്‍ സി.ഐ എ.വി ജോണ്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് കൊലപാതകത്തില്‍ കൂടുതല്‍ സി.പി.എം പ്രവര്‍ത്തകരുടെ പങ്ക് വ്യക്തമാകുന്നത്.
കേസില്‍ എടന്നൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രശാന്ത്, സി.പി.എം പ്രവര്‍ത്തകരായ അവിനാഷ്, നിജില്‍, സിനീഷ്, സുബിന്, പ്രജിത്ത് എന്നിവര്‍ കൂടി പ്രതികളാണ്. പ്രശാന്ത്
കൊലയാളികള്‍ക്ക് വേണ്ടി വാഹനം ഏര്‍പ്പെടുത്തുവാന്‍ 3000 രൂപ നല്‍കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കാര്‍ വാടകയ്ക്ക് എടുക്കാന്‍ അഞ്ചാം പ്രതി ടി.കെ അസ്കര്‍, നിജിലിനെയും സിനീഷിനെയുമാണ് ബന്ധപ്പെട്ടത്. അസ്കര്‍, അഖില്‍ എന്നിവരുമായി ചേര്‍ന്ന് പ്രശാന്ത്, അവിനാഷ്, നിജില്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഫിബ്രവരി 12 നാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്. അതിന് ഒരാഴച് മുമ്പ് തില്ലങ്കേരി കണ്ടേരിഞ്ഞാലില് പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും ആയുധം സംഘടിപ്പിച്ചത് പ്രജിത്താണ്. ആറു പ്രതികളും ഒളിവിലായിതിനാലാണ് ഇവരെ പിടികൂടാനാകാത്തത് എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. മട്ടന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്റ്റട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
Discussion about this post