മുഹമ്മദിനെ അറസ്റ്റ് ചെയ്തത് കേരളം കര്‍ണാടക അതിര്‍ത്തിയില്‍ വച്ചെന്ന മാധ്യമറിപ്പോര്‍ട്ടുകളും, പ്രചരണവും വ്യാജം. ആലപ്പുഴയില്‍ വച്ചാണ് മുഹമ്മദിനെ അറസ്റ്റ് ചെയ്തതെന്നാണ് പോലിസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. വിഷയത്തില്‍ നാണക്കേട് മറയ്ക്കാന്‍ പോലിസ് മാധ്യമങ്ങളെ ഉപയോഗിച്ച് തെറ്റായ പ്രചരണം നടത്തി എന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്. മുഹമ്മദ് ഗോവയിലെ പള്ളിയില്‍ ഒളിവിലായിരുന്നുവെന്നും , ഒളി സങ്കേതം മാറുന്നതിനിടെ കാസര്‍ഗോഡ്-മംഗലാപുരം അതിര്‍ത്തിയില്‍ വച്ച് പിടിയിലായി എന്നും പോലിസ് കേന്ദ്രങ്ങള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. സിപിഎം ചാനലായ കൈരളിയാണ് വാര്‍ത്ത ബ്രേക് ചെയ്തിരുന്നത്.
എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുള്‍ മജീദ് ഫൈസി അടക്കമുള്ള നാല് നേതാക്കളെ പോലിസ് എറണാകുളം പ്രസ്ക്ലബിന് സമീപത്ത് നിന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിറ്റേ ദിവസമാണ് അഭിമന്യു വധക്കേസിലെ പ്രധാന പ്രതി മുഹമ്മദ് പിടിയിലായത്. എസ്ഡിപിഐ സംസ്ഥാന നേതാക്കളുമായുള്ള ഒത്തു തീര്‍പ്പിന്റെ ഫലമായാണ് മുഹമ്മദ് പിടിയിലായത് എന്ന ആരോപണം ഉയര്‍ന്നിരുന്നു.
കൊല നടന്ന് രണ്ടാഴ്ചയായിട്ടും പ്രതികളെ പിടിക്കാത്തത് വലിയ പ്രതിഷേധത്തിന് വഴി വച്ചിരുന്നു. ഇതേ തുടര്‍ന്ന് എസ്എഫ്ഐ കേരള വര്‍മ്മ ക്യാമ്പസില്‍ ഇന്നലെ സമരം തുടങ്ങാനിരിക്കുകയും ആയിരുന്നു. ഇതോടെ അറസ്റ്റ് നടന്നില്ലെങ്കില്‍ സര്‍ക്കാരിനെതിരെ സ്വന്തം അണികളില്‍ നിന്ന് തന്നെ വലിയ എതിര്പ്പുകളുണ്ടാവുമെന്ന ആശങ്ക സിപിഎമ്മിനും സര്‍ക്കാരിനും ഉണ്ടായി. ഇതിന് പിറകെയാണ് എസ്ഡിപിഐ സംസ്ഥാന നേതാക്കളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് പ്രതിയെ വിട്ടു നല്‍കാമെന്ന ഒത്ത് തീര്‍പ്പുണ്ടാക്കി, വിട്ടയച്ചു എന്നാണ് ഉയരുന്ന ആരോപണം. ഇതിന് ശക്തിപകരുന്നതാണ് പോലിസ് ഇപ്പോള്‍ കോടതിയില്‍ നല്കിയ റിമാന്റ് റിപ്പോര്‍ട്ട്. പ്രതികള്‍ കേരളം വിട്ടിട്ടും പിടിക്കാനായില്ല എന്ന നാണക്കേട് മറക്കാനാണ് എവിടെ നിന്നാണ് മുഹമ്മദ് അറസ്റ്റിലായത് എന്ന് പോലിസ് തുറന്ന് പറയാത്തതിന് പിന്നിലെന്നും വിമര്‍ശനമുണ്ട്.
പ്രതികള്‍ പിടിയിലായില്ലെങ്കില്‍ കേസ് എന്‍ഐഎയ്ക്ക് വിടാനുള്ള സാധ്യത നിലനിന്നിരുന്നു. ഇക്കാര്യം എസ്ഡിപിഐ നേതാക്കളെ ബോധ്യപ്പെടുത്തി അനുനയത്തിലെത്തുകയായിരുന്നു. മറ്റ് പ്രതികളും ഉടന്‍ തന്നെ പിടിയിലാകും എന്നാണ് പോലിസ് പറയുന്നത്. എന്നാല്‍ എസ്ഡിപിഐ നല്കിയ ലിസ്റ്റ് പ്രകാരമമായിരിക്കും ഇനിയുള്ള പ്രതികള്‍ എന്നാണ് ഉയരുന്ന ആരോപണം.
പോലിസില്‍ നിന്ന് തന്നെ ഒറ്റുകാരുള്ളത് കൊണ്ടാണ് പ്രതികളെ പിടിക്കാന്‍ പോലിസിന് കഴിയാതിരുന്നതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. വിവരങ്ങള്‍ അപ്പപ്പോള്‍ ചോര്‍ത്തി നല്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ചില പോലിസുകാര്‍ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അഭിമന്യവിന്റെ കൊലപാതകം കഴിഞ്ഞയുടന്‍ സിപിഎം നേതാക്കള്‍ നടത്തിയ പ്രസ്താവനകളിലൊന്നും എസ്ഡിപിഐയുടെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നില്ല. പൊതുവായ വര്‍ഗ്ഗീയതക്കെതിരെയുള്ള പോരാട്ടത്തില്‍ അഭിമന്യു രക്തസാക്ഷിയായി എന്ന നിലയിലുള്ള ചുവരെഴുത്തുകളും മറ്റുമാണ് പാര്‍ട്ടി ഇടപെട്ട് നടത്തിയത്. എസ്ഡിപിഐയെ നേരിട്ട് എതിര്‍ക്കാനുള്ള നീക്കം പാര്‍ട്ടിക്കുള്ളില്‍ നി്ന്ന് ഉണ്ടാകാത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.
എസ്ഡിപിഐയില്‍ നിന്ന് സിപിഎമ്മിലേക്ക് നുഴഞ്ഞു കയറ്റമുണ്ടായെന്ന് സമ്മതിച്ച് കോടിയേരി: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനോടും, അഭിമന്യു വധത്തില്‍ യുഎപിഎ ചുമത്തുന്നതിനോടും യോജിപ്പില്ല
Discussion about this post