ഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ കത്തോലിക്കാ ബിഷപ്പിനെ ചോദ്യം ചെയ്യാനായി അന്വേഷണസംഘം ഇന്ന് ഡല്‍ഹിയിലെത്തും. ഡല്‍ഹിയിലെ ഉജ്ജയില്‍ ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇതിനു ശേഷം സംഘം ജലന്ധറിലേക്ക് തിരിക്കും. പരാതി നല്കി ഒരുമാസം പിന്നിട്ടിട്ടും ബിഷപ്പിനെ ചോദ്യം ചെയ്യാനോ അറസ്റ്റിലേക്ക് നീങ്ങാനോ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ഇതിനെതിരെ ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണസംഘം ബിഷപ്പിനെ ചോദ്യം ചെയ്യാനായി തയ്യാറാകുന്നത്. ഡിവൈഎസ്പി കെ സുഭാഷിന്റ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയിലേക്ക് പോകുന്നത്.
ജൂലൈ അഞ്ചിന് ചങ്ങനാശ്ശേരി മജിസ്ട്രേട്ടിന് മുന്നില്‍ കന്യാസ്ത്രീ രഹസ്യമൊഴി നല്‍കിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ കന്യാസ്ത്രീ വത്തിക്കാന്‍ സ്ഥാനപതിക്ക് പരാതി നല്കിയിരുന്നോയെന്ന് പൊലീസ് സംഘം പരിശോധിക്കും. കന്യാസ്ത്രീക്കെതിരെ ബിഷപ്പിന് പരാതി നല്കിയ ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തും.
സൈബര്‍ വിദഗ്ധരുള്‍പ്പടെ ആറംഗസംഘമാണ് ജലന്ധറിലേക്ക് പോകുന്നത്. ചോദ്യം ചെയ്യലിനുശേഷം ബിഷപ്പിനെ അറസ്റ്റുചെയ്യുമെന്നാണ് സൂചന. കേരളത്തില്‍ നിന്ന് ലഭിച്ച തെളിവുകള്‍ മുഴുവന്‍ ബിഷപ്പിന് എതിരാണ്.
Discussion about this post