ആലപ്പുഴ : ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നുവെന്ന ആക്ഷേപമുയര്‍ന്ന മീശ നോവിലെ പിന്തുണക്കുന്നവരെ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സാഹിത്യകൃതികളുടെ വിപണന തന്ത്രങ്ങളുടെ ഭാഗമായി മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം മംഗളം പത്രത്തിന് നല്കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.
നോവലിനു പ്രചാരണം നല്കാന് മതവികാരം വ്രണപ്പെടുത്തിയവര്‍ മുന്‍പ് മറ്റു മതങ്ങളോട് ഇതുപോലുള്ള അവസരത്തില്‍ പെരുമാറിയ രീതിയിലല്ല ഇപ്പോള്‍ പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈദികര്‍ക്കെതിരെ ഇപ്പോള്‍ ഉയര്‍ന്ന ആരോപണത്തിന് പിന്നില്‍ ബ്ലാക്മെയിലിംഗ് ആണെന്ന് ആരോപിച്ചാല്‍ നിഷേധിക്കാനാവില്ല. ബിഷപ്പിനെ പാപിയാക്കി കന്യാസ്ത്രീയെ മാലാഖയാക്കരുത്. ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങളെ പീഡനമാക്കി ചിത്രീകരിക്കുകയാണെന്ന വാദങ്ങള്‍ പൂര്‍ണമായും തള്ളികളായാനാവുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
Discussion about this post