മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 58 ശതമാനം പേര് ബി.ജെ.പി വീണ്ടും ഭരണത്തിലെത്തണമെന്ന് അഗ്രഹിക്കുന്നുവെന്ന് സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. ദൈനിക് ഭാസ്കര്‍ എന്ന പത്രമാണ് സര്‍വ്വേ നടത്തിയത്. ഫലത്തില്‍ 51 ശതമാനം പേര് ശിവരാജ് സിംഗ് ചൗഹാനെ വീണ്ടും മുഖ്യമന്ത്രിയായി കാണാനാഗ്രഹിക്കുന്നുവെന്ന് വ്യക്തം. അതേസമയം കോണ്‍ഗ്രസിന്റെ മാധവറാവു സിന്ധ്യയെ പിന്തുണയക്കുന്നത് 34 ശതമാനം പേര് മാത്രമാണ ്. ഇത് കൂടാതെ കോണ്‍ഗ്രസിന്റെ തന്നെ കമല്‍ നാഥിന് 9 ശതമാനം പേരുടെ പിന്തുണയാണുള്ളത്. 4 ശതമാനം പേര് നരേന്ദ്ര സിംഗ് തോമറെയും 1 ശതമാനം പേര് ദിഗ് വിജയ് സിംഗിനെയും മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നു.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്ന് വിശ്വസിക്കുന്നവര്‍ 42 ശതമാനമാണ്. മധ്യഭാരത് മണ്ഡലത്തിലും ഗ്വാളിയര്‍-ചമ്പല്‍ മണ്ഡലത്തിലും മാല്‍വാ-നിമാഡ് മണ്ഡലത്തിലും ഭൂരിഭാഗം ജനങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ ഭരണത്തില്‍ എത്തണമെന്ന് ആഗ്രഹിക്കുന്നു. മധ്യഭാരത് മണ്ഡലത്തില്‍ 63 ശതമാനം പേര്, ഗ്വാളിയര്‍-ചമ്പല്‍ മണ്ഡലത്തില്‍ 76 ശതമാനം പേര്, മാല്‍വാ-നിമാഡ് മണ്ഡലത്തില്‍ 60 ശതമാനം പേര് എന്നിങ്ങനെ പോകുന്നു കണക്കുകള്‍.
സര്‍വ്വേയില്‍ പങ്കെടുത്ത 30 ശതമാനം പേര് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വെല്ലുവിളി പാര്‍ട്ടിക്കുള്ളിലെ സംഘര്‍ഷമാണെന്നും, 23 ശതമാനം പേര് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാധാരണക്കാരനെന്ന് ഇമേജാണ് കോണ്‍ഗ്രസിന്റെ വെല്ലുവിളിയെന്നും കരുതുന്നു. 22 ശതമാനം പേര് മോദി-ഷാ കൂട്ടുകെട്ടിനെ കോണ്‍ഗ്രസിന്റെ വെല്ലുവിളിയായി കണക്കാക്കുന്നു.
ശിവരാജ് സിംഗ് ചൗഹാന് നേതൃത്വം നല്കിയ സര്‍ക്കാര്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്ന് 45 ശതമാനം പേര് പറഞ്ഞു. അതേസമയം 48 ശതമാനം പേര് കോണ്‍ഗ്രസ് പ്രതിപക്ഷമെന്ന രീതിയില്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്ന് വിശ്വസിക്കുന്നു.
രണ്ട് ലക്ഷത്തിലധികം പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.
Discussion about this post