അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പില്‍ എം വിജയകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ജില്ലാ സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശം സംസ്ഥാന നേതൃത്വം അംഗീകരിക്കുകയായിരുന്നു.
എം വിജയകുമാറിനുള്ള ജനപിന്തുണയാണ് സിപിഎം പ്രധാനമായും പരിഗണിച്ചത്. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റംഗം വികെ മധുവിന്റെ പേരും പരിഗണിച്ചുവെങ്കിലും സംസ്ഥാനം നേതാവെന്നതും അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രധാന തെരഞ്ഞെടുപ്പെന്ന പ്രാധാന്യവും വിജയകുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ നിര്‍ണായകമായി.
Discussion about this post