കൊച്ചി: ആര്‍എസ്എസ് മുഖപത്രമായ കേസരിയുടെ ഓണ്‍ലൈന്‍ ഹാക്ക് ചെയ്ത് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും പിണറായി വിജയനെ പുകഴ്ത്തിയും ഉള്ള ലേഖനം പോസ്റ്റു ചെയ്തു. കേന്ദ്ര സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനം നടത്തുന്ന മുഖപ്രസംഗം കുറച്ചു നേരത്തേക്ക് ഓണ്‍ലൈനില്‍ വന്നുവെന്നും,വൈകാതെ അപ്രത്യക്ഷമായെന്നും കേസരി പത്രാധിപര്‍ ഡോ.എന്‍.ആര് മധു പറഞ്ഞു.
പ്രിയ സംഘമിത്രങ്ങളെ നമസ്ക്കാരം എന്ന തലക്കെട്ടില്‍ ഉള്ള മുഖപ്രസംഗം അക്ഷരത്തെറ്റും ആവര്‍ത്തനവും ഉള്ളതാണ്. കേസരി വാരിക ഇറങ്ങുന്നത് ഇന്നാണ്. അതു കണക്കാക്കി ആഗസ്ത് 22 തീയതിവെച്ചാണ് മുഖപ്രസംഗം ചേര്‍ത്തിരിക്കുന്നത്. ഇറങ്ങുന്ന ദിവസം വാരിക ഓണ്‍ലൈനില്‍ കിട്ടാറില്ല. എന്നാല്‍ ഹാക്കു ചെയ്തവര്‍ അക്കാര്യം ശ്രദ്ധിച്ചില്ലെന്നും അധികൃതര്‍ വിശദീകരിക്കുന്നു.
പ്രളയദുരന്തം നേരിട്ട കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ വൈര്യം വച്ച് പുലര്‍ത്തുന്നതായാണ് കേസരിയുടെ വെബ്സൈറ്റില്‍ മുഖപ്രസംഗം എന്ന ഭാഗത്ത് പ്രസിദ്ധീകരിച്ച കുറിപ്പിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന് മര്യാദപൂര്‍വ്വം ഇടപെട്ടെന്നും അത് കേന്ദ്രസര്‍ക്കാര്‍ തിരിച്ച് കാണിച്ചില്ലെന്നും കുറിപ്പ് കുറ്റപ്പെടുത്തുന്നു.
‘മതമല്ല-രാഷ്ട്രമാണ് പ്രധാനം’, എന്നാണ് കേസരിയുടെ മുഖപ്രസംഗത്തിന്റെ തലക്കെട്ട്.
Discussion about this post