ആര്‍എസ്എസ് മുഖ വാരികയായ കേസരിയുടെ ഓണ്‍ലൈന്‍ പേജ് ഹാക്ക് ചെയ്ത് മുഖലേഖനം പോസ്റ്റ് ചെയ്ത സംഭവത്തില്‍ പോലിസില്‍ പരാതി.കോഴിക്കോട് കസബ പോലിസ് സ്റ്റേഷന് കേസരി പത്രാധിപര്‍ എന്‍.ആര് മധുവാണ് പരാതി നല്‍കിയത്.
ഇന്നലെ കേസരി ഓണ്‍ലൈനില്‍ പിണറായി വിജയനെ പുകഴ്ത്തിയും, കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും ആണ് മുഖ ലേഖനം പ്രത്യക്ഷപ്പെട്ടത്. മിനുറ്റുകള്‍ക്കകം ലേഖനം അപ്രത്യക്ഷമാവുകയും ചെയ്തു. കേസരി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്ത വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും, കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നും പരാതിയില്‍ കേസരി പത്രാധിപര്‍ ആവശ്യപ്പെട്ടു
Discussion about this post