വിദേശികളായ സ്ത്രീയും പുരുഷനും തിരുവനന്തപുരം ആറ്റിങ്ങലിലെ ഫോറിന് മണി എക്സ്ചേഞ്ചില്‍ നിന്നും ഒന്നേമുക്കാല്‍ ലക്ഷം രൂപയ്ക്കുള്ള വിദേശ കറന്‍സികള്‍ തട്ടിയെടുത്ത് കടന്നു കളഞ്ഞു .തിങ്കളാഴ്ച ഉച്ചയ്ക്ക് കേച്ചേരി ജംഗ്ഷന് ചിറയിന്‍കീഴ് റോഡിലെ വി.എസ് അസ്സോസ്സിയേറ്റ്സില് നിന്നുമാണ് പണം കവര്‍ന്നത് .
1000 ദിര്‍ഹത്തിന് ചെയിഞ്ച് വേണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ വന്നത് . കൌണ്ടറിലുണ്ടായിരുന്ന വ്യക്തി ചേഞ്ച് എടുക്കാന്‍ അകത്തേക്ക് പോയ സമയത്ത് മേശയിലുണ്ടായിരുന്ന വിദേശകറന്‍സികള്‍ തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു . ഏതാനും ദിവസമുന്പ് സമാനമായ രീതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഭാഗത്തെ ഫോറിന് മണി എക്സ്ചേഞ്ചിലും തട്ടിപ്പ് നടന്നിരുന്നു .
ആറ്റിങ്ങലില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ മെഡിക്കല്‍ കോളേജ് ഭാഗത്തെ സ്ഥാപനവുമായി ബന്ധപ്പെട്ടു പരിശോധിച്ചപ്പോള്‍ ഈ വിദേശികള്‍ തന്നെയാണ് അവിടെയും തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായി . ദേശീയപാതയില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ആറ്റിങ്ങല്‍ പോലീസ് അറിയിച്ചു .
Discussion about this post