കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി എം. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ക്യാമ്പസ് ഫ്രണ്ട് ജില്ലാ സെക്രട്ടറിയെ പൊലീസ് അറസ്റ്റു ചെയ്തു. ആലുവ പെരുമ്പാവൂര്‍ സ്വദേശി ആരിഫ് ബിന്‍ സലിമാണ് അറസ്റ്റിലായത്.
മഹാരാജാസ് കോളജിലേക്ക് എസ്ഡിപിഐ പ്രവര്‍ത്തകരായ അക്രമികളെ സംഘടിപ്പിച്ച് എത്തിച്ചത് സലിമാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
ഇയാള്‍ ഉള്‍പ്പെടെ കേസിലെ എട്ടു പ്രധാന പ്രതികള്‍ക്കെതിരെ പൊലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. സലിമിനെ അറസ്റ്റു ചെയ്തതോടെ കേസില്‍ നേരിട്ടു പങ്കെടുത്ത 16 പ്രതികളില്‍ ഒന്‍പതു പേര് കസ്റ്റഡിയിലായി.
നേരിട്ട് പങ്കെടുത്തവര്‍ കൂടാതെ മുഖ്യപ്രതികളെ ഒളിവില്‍ താമസിപ്പിച്ചവര്‍ ഉള്‍പ്പെടെ കേസില്‍ 28 പ്രതികളാണുള്ളത്. 125 സാക്ഷികളുടെ മൊഴി പരിശോധിച്ച് പൊലീസ് തയ്യാറാക്കിയ കുറ്റപത്രം ഈ ആഴ്ച കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. മറ്റു പ്രതികള്‍ അറസ്റ്റിലാകുമ്പോള്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിയമോപദേശം.
അസി.കമ്മിഷണര്‍ എസ്.ടി.സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അഭിമന്യുവിനെ കുത്തിയ പ്രതിയ ഉള്‍പ്പടെയുള്ളരെ ഇനിയും പിടികൂടാനാവാത്തത് പോലിസിന് തിരിച്ചടിയായി.
Discussion about this post