ഏഴ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യന്‍ സര്‍ക്കാര്‍ ഇന്ന് മ്യാന്മറിലേക്ക് നാടുകടത്തും. 2012 മുതല്‍ ഇവര്‍ ഇന്ത്യയിലായിരുന്നു ഉണ്ടായിരുന്നത്. മണിപ്പൂരിലെ മൊറേഹ് അതിര്‍ത്തിയില്‍ വെച്ചായിരിക്കും സര്‍ക്കാര്‍ ഇവരെ മ്യാന്മറിന് കൈമാറുക.
അസമിലെ സില്ചാര് തടവ് കേന്ദ്രത്തിലാണ് നിലവില്‍ ഈ അഭയാര്‍ത്ഥികളുള്ളത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നുള്ള നിലപാടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ആദ്യമായാണ് ഇന്ത്യ ഇവരെ തിരിച്ചയക്കുന്നത്.
അതേ സമയം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തുന്നതിനെതിരെ അടിയന്തരവാദം കേള്‍ക്കണമെന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷന്റെ ആവശ്യം സുപ്രീംകോടതി ഇന്ന് നിഷേധിക്കുകയാണ് ചെയ്തത്.
Discussion about this post