യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിന്റെ വധക്കേസില്‍ മുന്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി കസ്റ്റഡിയില്‍. എടയന്നൂര്‍ മുന്‍ ലോക്കല്‍ സെക്രട്ടറി പ്രശാന്തന് ആണ് മട്ടന്നൂര്‍ പൊലീസിന്റെ കസ്റ്റഡിയിലായത്. ഷുഹൈബിനെ കൊലപ്പെടുത്തിയ കൊലയാളി സംഘത്തിന് കാര്‍ വാടകയ്ക്കെടുക്കാന്‍ പണം നല്കിയതു പ്രശാന്താണ്. ഈ കേസിലെ 16ാം പ്രതിയാണ് പ്രശാന്തന്.
കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ഷുഹൈബിന്റെ പിതാവ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടായെന്നായിരുന്നു പിണറായി സര്‍ക്കാരിന്റെ നിലപാട്. ഈ നിലപാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിക്കുകയും ചെയ്തിരുന്നു.
വധത്തില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്ന് ഷുഹൈബിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. മുമ്പ് അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ച് ഈ ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്.
Discussion about this post