ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ജലന്ധര്‍ പീഡനക്കേസിലെസാക്ഷികള്ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സാക്ഷിയായ പുരോഹിതന് ജലന്ദറില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ മറ്റ് സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം. മലയാള വേദി സംഘടനയുടെ പ്രസിഡന്റ് ജോര്‍ജ് വട്ടുകുളമാണ് ഹരജി നല്‍കിയത്.ബിഷപ്പ്ജയിലിലായിരിക്കെ ബിഷപ്പുമാരടക്കം സന്ദര്‍ശിക്കാനെത്തിയത് സാക്ഷികള്‍ക്ക് നേരെ ഇനിയും ഭീഷണിയുണ്ടാകുമെന്നതിന്റെ സൂചനയാണ്.ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പിന്റെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണമാണ്ഫ്രാേങ്കാക്ക് ഒരുക്കിയിരുന്നത്. പിന്നീടാണ്ദുരൂഹ സാഹചര്യത്തില്‍ പുരോഹിതനായ പ്രധാന സാക്ഷിയുടെ മരണമുണ്ടാകുന്നതെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.
Discussion about this post