കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് സ്വന്തം നിലയില്‍ പുറത്തേക്ക് പോകാന്‍ തയ്യാറാണെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. സുരക്ഷ മുന്‍നിര്‍ത്തി മടങ്ങി പോകണമെന്ന നിര്‍ദ്ദേശം പോലിസ് മുന്നോട്ട് വച്ചിരുന്നു. ഇത് തൃപ്തി ദേശായി അംഗീകരിച്ചില്ല. നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ സ്വന്തം നിലയില്‍ മുന്നോട്ട് പോകുമെന്ന് അവര്‍ അറിയിക്കുകയായിരുന്നു. പോലിസ് വാഹനമോ, താമസസൗകര്യമോ നല്കാന് തയ്യാറല്ലെന്ന് പോലിസ് അറിയിച്ചു. വാഹനം സ്വന്തം നിലയില്‍ വരുത്തി പോവുകയാണെങ്കില്‍ പറ്റാവുന്ന സുരക്ഷ നല്‍കാമെന്നാണ് പോലിസ് പറയുന്നത്.
തൃപ്തി ദേശായിയുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് ഹിന്ദു ഐക്യവേദി സംഘടനാ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സാധ്യമാവാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. തൃപ്തി ദേശായി കടുത്ത നിലപാട് എടുക്കുന്ന സാഹചര്യത്തില്‍ ഇനി എന്ത് ചെയ്യണമെന്ന് അരിയാത്ത അവസ്ഥയിലാണ് പോലിസ് ഉള്ളത്.
ഇതിനിടെ വിമാനത്താവളത്തിന് മുന്നിലുള്ള വിശ്വാസികളുടെ പ്രതിഷേധം കനത്തു. നിരവധി പേരാണ് സമരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത്. ഇങ്ങനെ പോയാല്‍ വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഇത് തടയാന്‍ എന്ത് ചെയ്യുമെന്ന ആലോചനയിലാണ് വിമാനത്താവള അധികൃതര്‍. വര്‍ഗ്ഗിയ കലാപം, മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് തൃപ്തി ദേശായി. ഇവരെ തടയാനായില്ലെങ്കില്‍ അത് വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന് ഇന്റലിജന്‍സും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post