ഒരേ പദവി ഒരേ പെന്ഷന് പദ്ധതി നടപ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നതിനെതിരെ വിരമിച്ച പട്ടാളക്കാര്‍ ദേശീയതന പ്രതിശേധം ആരംഭിച്ചു. തിങ്കളാഴ്ച മുതല്‍ നിരാഹാര സമരം നടത്താനും തീരുമാനിച്ചിട്ടുണ്ട. ഭാരതീയ കിസ്സാന്‍ യൂണിയന് അടക്കമുള്ള കര്‍ഷക സംഘടനകളും ഡല്‍ഹി, ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളും ഇവരോടൊപ്പം അണിചേരുന്നുണ്ട്.
പദ്ധതി നടപ്പാക്കും എന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയെങ്കിലും കാലതാമസം നേരിടുന്നതിനെതിരെയാണ് പ്രതിഷേധം. പദ്ധതി എന്നു പ്രാബല്ലയത്തില്‍ വരും എന്നത് തീര്‍ച്ച വരുത്തണമെന്നാവശ്യപ്പെട്ട് വിരമിച്ച പട്ടാളക്കാര്‍ ഈ മാസം ആദ്യം പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രതിഷേധവുമായി മുന്നോട്ടു പോകാന്‍ ഇവര്‍ തീരുമാനിച്ചത്.
Discussion about this post