ഇന്ത്യ പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തിന് തെളിവ് ചോദിക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടന് അക്ഷയ് കുമാര്‍ രംഗത്ത്. രാജ്യത്തിന് വേണ്ടി ജീവന് വരെ ബലിയര്‍പ്പിക്കുന്ന ജവാന്മാരുടെ പ്രവൃത്തികള്‍ക്ക് തെളിവ് ചോദിക്കുന്നത് തെറ്റാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശത്തിന് വേണ്ടി എല്ലാം ത്യജിച്ച് പോരാടുന്ന ജവാന്മാരോട് തെളിവ് ചോദിക്കാന്‍ നാമാരാണെന്നും അദ്ദേഹം ചോദിച്ചു. താന്‍ നായകനായെത്തുന്ന ‘കേസരി’ എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നതിന് വേണ്ടി ആരംഭിച്ച ഓണ്‍ലൈന്‍ കൂട്ടായ്മയായ ‘ഭാരത് കെ വീര്‍’ എന്ന സംഘടനയുമായി സഹകരിച്ച് അക്ഷയ് കുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനോടകം വീരമൃത്യു വരിച്ച 600 ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് അദ്ദേഹം സഹായം നല്‍കിയിട്ടുണ്ട്. ഇതിലൂടെ ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ ലഭിച്ചു.
അഫ്ഗാന് ആക്രമികള്‍ക്കെതിരെ സിഖുകാര്‍ നടത്തിയ യുദ്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘കേസരി’. 1897ല്‍ 10,000 പേര് വരുന്ന അഫ്ഗാന് ആക്രമികളെ വെറും 21 സിഖ് സൈനികരായിരുന്നു നേരിട്ടത്. ചിത്രം 2019 മാര്‍ച്ച് 21ന് റിലീസാകും.
Discussion about this post