ലോകസഭാ തെരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ഥിയാക്കാതെ മനപ്പൂര്‍വം ഒഴിവാക്കുകയാണ് ചെയ്തതെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.ജെ ജോസഫ് . സ്ഥാനാര്‍ഥിയാകാനുള്ള ആഗ്രഹം പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ അറിയിച്ചിരുന്നു . ജോസ്.കെ . മാണിയെ രാജ്യസഭാംഗമാക്കുവാന് തീരുമാനിച്ചതും പാര്‍ലിമെന്ററി യോഗത്തിലായിരുന്നു .
തന്നെ ഇടുക്കിയിലേക്ക് പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കാന്‍ ഉറപ്പ് നല്‍കിയതാണ് . എന്നാല്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാനാണ് ആവശ്യപ്പെട്ടത് . എം.പിയാകുന്നതിന് കേരള കോണ്‍ഗ്രസിനെ തള്ളിപറയാന്‍ തയ്യാറാകാത്തതിനാല്‍ അത് സ്വീകരിച്ചില്ല . തുടര്‍ന്ന് കോട്ടയം ഇടുക്കി സീറ്റുകള്‍ പരസ്പരം വെച്ച് മാറി പ്രശ്നപരിഹാരത്തിന് ആലോചന വരികയായിരുന്നു . എന്നാല്‍ ജോസ്.കെ.മാണി ചര്‍ച്ചയ്ക്ക് തയ്യാറായില്ല എന്നും പി.ജെ ജോസഫ് പറഞ്ഞു .
കേരള കോണ്‍ഗ്രസ് പിളരില്ല . ലോകസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിനായി താന്‍ മുന്നില്‍ തന്നെയുണ്ടാകും . എന്നാല്‍ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിനായി കേരള കോണ്‍ഗ്രസില്‍ പോരാടും . ഇപ്പോള്‍ നടന്നത് പോലെയുള്ള അട്ടിമറി നീക്കങ്ങള്‍ തടയാന്‍ വേണ്ടിയാണ് ഇതെന്നും ജോസഫ് പറഞ്ഞു .
Discussion about this post