ജില്ലാ കലക്ടർ ടി.വി.അനുപമയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ചാലക്കുടിയില്‍ വെച്ചായിരുന്നു അപകടം. കലക്ടറുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം ഉണ്ടായെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല.
കലക്ടര്‍ മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചാലക്കുടിയില്‍ നടന്ന അവലോകന യോഗം കഴിഞ്ഞ് തിരികെ തൃശൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ചാലക്കുടി പഴയ ദേശീയ പാതയില്‍ സ്വകാര്യ വര്‍ക്ക് ഷോപ്പിനു സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്.
Discussion about this post