കോണ്‍ഗ്രസ് പാര്‍ട്ടിയെ നിപ വൈറസ് പോലെ തവളച്ചാട്ട വൈറസ് ബാധിച്ചിരിക്കുകയാണ് എന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. എറണാകുളം ലോകസഭാ മണ്ഡലം സ്ഥാനാര്‍ഥി പി രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മഹാരാഷ്ട്ര , കര്‍ണാടക , ഡല്‍ഹി എന്നിങ്ങനെ എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് ചാടുകയാണ് . സ്വയം നിലനില്ക്കണമെന്നും രക്ഷപ്പെടണം എന്നുമുള്ള സ്വാര്‍ത്ഥ താത്പര്യമാണ് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്കുള്ള തവളചാട്ടത്തിന് കാരണമെന്നും വൃന്ദ കാരാട്ട് പറഞ്ഞു .
Discussion about this post