കൊല്‍ക്കത്തയില്‍ നിന്നും ഇന്ന് രാവിലെ 7.30 ന് കുര്‍ള റെയില്‍വേ സ്റ്റേഷനിലെത്തിയ ഷാലിമാര്‍ എക്സ്പ്രസില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി . യാത്രക്കാര്‍ ഇറങ്ങിയ ശേഷം ജീവനക്കാര്‍ വൃത്തിയാക്കാന്‍ കയറിയ സമയത്താണ് ട്രെയിനിലെ കോച്ചിനകത്ത് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ബോക്സിനകത്ത് അടച്ചുവെച്ച നിലയിലായിരുന്നു ബോംബ്
സ്ഫോടകവസ്തുക്കള്‍ വയറുമായി ബന്ധിപ്പിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി . എന്നാല്‍ ഡിറ്റണേറ്റർ ഘടിപ്പിചിരുന്നില്ല . എന്നാല്‍ തീപിടിച്ചിരുന്നു എങ്കില്‍ ഇത് പൊട്ടിത്തെറിക്കുമായിരുന്നു എന്ന് പോലീസ് അധികൃതര്‍ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ നമുക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ബിജെപിയ്ക്ക് കാണിച്ചു കൊടുക്കണം ‘ എന്നെഴുതിയ കുറിപ്പും ഇതിനൊപ്പം വെച്ചിരുന്നു.
ഫോറന്‍സിക് വിഗദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലീസും മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണം ആരംഭിച്ചു.
Discussion about this post