കർണ്ണാടകയിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഭരണകക്ഷിയായ കോൺഗ്രസ് -ജെ.ഡി.എസ് സർക്കാരിന്റെ 14 നിയമസഭാംഗങ്ങൾ മുബൈയിൽ നിന്ന് തീരദേശ സംസ്ഥാനമായ ഗോവയിലേക്ക് മാറി.
കോൺഗ്രസിലെ 10 പേർ, രണ്ട് ജെ.ഡി.എസ് , ഒരു സ്വതന്ത്രൻ, കർണ്ണാടക പ്രജ്ഞന്യവത ജനതാ പാർട്ടി അംഗം എന്നിവരുൾപ്പടെയുളള എം.എൽ.എ മാരാണ് മുബൈ ബി.ജെ.പി യുവമോർച്ച് പ്രസിഡന്റ് മോഹിത് ഭാരതിയോടൊപ്പം ഗോവയിലെത്തിയത്. 14 എം.എൽ.എ മാരും ഡബർബൻ ബാന്ദ്രയിലെ ആഡംബര ഹോട്ടലിൽ നിന്ന് തിങ്കളാഴ്ച വൈകീട്ടോടെ പുറപ്പെട്ടുവെന്ന് മഹാരാഷാട്ര ബി.ജെ.പി നിയമസഭാംഗം പ്രസാദ് ലാഡ് പറഞ്ഞു. ജെ.ഡി.എസ് എം.എൽ.എമാർ വേദന ഹളളിയിലെ റിസോർട്ടിലാണ് ഉളളത്.
അതേസമയം രാജി വച്ച എം.എൽ.എ മാരെ അയോഗ്യരാക്കി ഭരണം നിലനിർത്താനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്.
പന്ത്രണ്ട് എം.എൽ.എമാർ ശനിയാഴ്ച വൈകുന്നരവും രണ്ട് പേർ തിങ്കാളാഴ്ചയുമാണ് മുബൈയിലെത്തിയത്. എം.എൽ.എമാർ രാജി വച്ചതിന് പിന്നാലെ കർണാടകയിലെ കോൺഗ്രസ് -ജനതാദൾ (സെക്കുലർ) സഖ്യസർക്കാർ തകർന്നിരിക്കുകയാണ്.
224 അംഗ നിയമസഭയിൽ സഖ്യസർക്കാരിന് 118 എം.എൽ.എമാരുണ്ടായിരുന്നതിൽ 13 പേർ രാജി സമർപ്പിച്ചു. രാജി സ്വീകരിച്ചാൽ കോൺഗ്രസ് -ജെ.ഡി.എസ് സംഖ്യം 105 ആയി കുറയും. ഭാരതീയ ജനതപാർട്ടിക്ക് 105 എം.എൽ.എ മാരുണ്ട്.സ്വതന്ത്ര എം.എൽ.എ നാഗേഷ് കുമാരസ്വാമി ,കെ.പി.ഡെ.പി എം.എൽ എ .ആർ ശങ്കർ എന്നിവർ രാജി പ്രഖ്യാപിക്കുകയും ബി.ജെ.പിയ്ക്ക് പിന്തുണ നൽകുകയും ചെയ്തു.
ഇതോടെ സഖ്യ സർക്കാരിനേക്കാൾ 107 സീറ്റിൽ ബി.ജെ.പി മുന്നിലെത്തി. ഇതിനിടയിൽ കോൺഗ്രസ് എം.എൽ.എ രോഷൻ ബെയ്ഗ് രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച സ്പീക്കർ വിധാൻ സൗധയിൽ തിരിച്ചെത്തും.ബുധനാഴ്ച രാവിലെ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. പങ്കെടുക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. തിരിച്ചു വന്നാൽ വിമതർക്ക് മന്ത്രി പദവിയാണ് കോൺഗ്രസ് വാഗ്ദാനം നൽകിയിരിക്കുന്നത്. എല്ലാ സാധ്യതകളും അടഞ്ഞാൽ പ്രശ്നം ഗവർണർക്ക് മുന്നിലെത്തും. ബി.ജെ.പി സർക്കാർ വേണോ, രാഷ്്ട്രപതി ഭരണം വേണമോ എന്ന അന്തിമ തീരുമാനം ഗവർണർ ആണ് സ്വീകരിക്കുക.
Discussion about this post