പാകിസ്ഥാനിലെ ഹിന്ദുക്കളനുഭവിയ്ക്കുന്ന കൊടിയ പീഡനങ്ങളും യാതനകളും ലോകത്ത് വേറൊരു ജനതയും നേരിടുന്നുണ്ടാവില്ല. മദ്ധ്യകാലഘട്ടങ്ങളേപ്പോലും നാണിപ്പിയ്ക്കുന്ന ഇസ്ലാമിക മതപീഡനമാണ് പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ അനുഭവിയ്ക്കുന്നത് എന്ന് അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ന്യായമായ പൗരാവകാശങ്ങള്‍ അനുവദിയ്ക്കാതിരിയ്ക്കുന്നതു മുതല്‍ പെണ്‍കുട്ടികളെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയും അവരെ അവസാനം മതപരിവര്‍ത്തനം ചെയ്യിയ്ക്കുകയും ചെയ്യുന്നത് വരെ അതിലുള്‍പ്പെടുന്നു. ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശത്തിനു കീഴില്‍ ലൈംഗിക അടിമകളായി ജീവിയ്ക്കേണ്ടിവന്ന യസീദികളുടെ അവസ്ഥയേക്കാള്‍ ഒട്ടും മെച്ചമല്ല പാകിസ്ഥാനിലെ തനത് ജനവിഭാഗങ്ങളുടെ അവസ്ഥയെന്നാണ് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നത്.
അടുത്തിടെ പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടികളെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യിക്കുകയും പ്രായമായ മുസ്ലീങ്ങളെക്കൊണ്ട് വിവാഹം കഴിപ്പിയ്ക്കുകയും ചെയ്യുകയെന്നത് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ സ്ഥിരം സംഭവമായിരിയ്ക്കുന്നു എന്ന് അനേകം പാകിസ്ഥാനി മാദ്ധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഏറ്റവുമടുത്ത് പാകിസ്ഥാനിലെ ഹൈദരാബാദില്‍ നിന്ന് പതിനാലു വയസ്സുള്ള പൂജാകുമാരി എന്ന കുഞ്ഞിനെയാണ് തട്ടിക്കോണ്ടുപോയത്. മറ്റു രണ്ടു ഹിന്ദുപെണ്കുട്ടികളേക്കൂടി തട്ടിക്കൊണ്ടുപോയ കേസ് കഴിഞ്ഞമാസം പുറത്തുവന്നിട്ടുണ്ട്. മിക്ക മാതാപിതാക്കളും ബന്ധുക്കളും ജീവഭയം കാരണം ഇത്തരം സംഭവങ്ങളൊന്നും പുറത്തുപറയാറില്ല.
പാകിസ്ഥാനിലെ ഹിന്ദുക്കള്‍ ഈ ദുരിതത്തിനെതിരേ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ലോകം മുഴുവന്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിയ്ക്കുന്ന ഒരു കൊച്ചു ഗാനശകലം ആരുടേയും കണ്ണുകള്‍ ഈറനണിയിയ്ക്കുന്നതാണ്. പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനെതിരേ നടത്തുന്ന സമരത്തിനിടയില്‍ ഒരു ഗായകന് പാടിയതാണ് ഈ ഗാനമെന്ന് ഇത് ഷെയര്‍ ചെയ്തവര്‍ അറിയിയ്ക്കുന്നു. സിന്ധി ഭാഷയിലുള്ള ഈ ഗാനത്തിലെ വരികളുടെ പരിഭാഷ ഇങ്ങനെയാണ്. ‘സിന്ധിന്റെ യഥാര്‍ത്ഥ മക്കളാണ് ഞങ്ങള്‍ പക്ഷേ നിങ്ങള്‍ കരുതുന്നു ഞങ്ങള്‍ അനാഥരെന്ന്’
My eyes brimmed with tears by watching it
Sindhi Hindu protested against forced conversion. One of protesters sang in Sindhi, ‘Asaan Sindh Ja Asal Varis Aahiyoun, Samjho tha Aasaan Laawaris Aahiyoun’ [we are son/daughter of Sindh – & you think – we are orphan]
Video: Mukesh K pic.twitter.com/7I8qW7gdDS
— Veengas (@VeengasJ) July 10, 2019
മറ്റു മതങ്ങളില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തിയോ തട്ടിക്കൊണ്ടുപോയോ മതപരിവര്‍ത്തനം ചെയ്യിക്കുന്നതും ലൈംഗിക അടിമകളാക്കുന്നതും ലോകവ്യാപകമായി ഇസ്ലാമിക ഭീകരവാദത്തിന്റെ ലക്ഷണമാണ്.
പാകിസ്ഥാനില്‍ മാത്രമല്ല ബ്രിട്ടനില്‍പ്പോലും മൂവായിരത്തോളം പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍, ഹിന്ദു, സിഖ് പെണ്‍കുട്ടികളേയാണ് ജിഹാദി ഗ്യാങ്ങുകള്‍ ലൈംഗിക അടിമകളാക്കി വച്ചിരുന്നതെന്ന് വിവിധ മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇരുനൂറില്‍ പുറത്ത് പാകിസ്ഥാനി മുസ്ലീങ്ങള്‍ ഈ കേസുകളില്‍ ബ്രിട്ടനില്‍ ജയിലിലാണ്. മയക്കുമരുന്നുകളും സമ്മാനങ്ങളും നല്‍കിയാണ് ബ്രിട്ടനില്‍ കൊച്ചുകുഞ്ഞുങ്ങളെ ലൈംഗിക അടിമകളാക്കിയതെങ്കില് ഇന്ത്യയില്‍ പ്രേമം നടിച്ചാണ് ജിഹാദി ഗ്രൂപ്പുകള്‍ ഈ തട്ടിക്കോണ്ടുപോകലും മതപരിവര്‍ത്തനവും നടത്തുന്നത്.
ആരും സഹായത്തിനില്ലാതെ സിന്ധുനദീതടങ്ങളിലെ അവസാന തനത് ജനതയും കുറ്റിയറ്റ് പോവുകയാണ്. 1901ല്‍ പാകിസ്ഥാന് നിലനില്‍ക്കുന്ന പ്രദേശത്ത് നാല്‍പ്പത് ശതമാനമുണ്ടായിരുന്ന ഹിന്ദു ജനസംഖ്യ പാകിസ്ഥാന് വിഭജനമുണ്ടായപ്പോള്‍ 31.6 ശതമാനമായി കുറഞ്ഞു. ഇന്ന് വെറും 1.6 ശതമാനം മാത്രമാണ് പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യ. 119 കൊല്ലം കൊണ്ട് 39 ശതമാനത്തോളം ഹിന്ദുക്കളാണ് ആ ഭൂഭാഗത്തുനിന്ന് ഇല്ലാതായത്. ലോകത്തെ ഏറ്റവും വലിയ വംശഹത്യകളിലൊന്നായ ഇത് കാണാന്‍ ആര്‍ക്കും കണ്ണില്ലയെന്നിടത്താണ് ഇതിന്റെ ഏറ്റവും വലിയ ഭീകരത വെളിവാകുന്നത്.
Discussion about this post