പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രിയെ ഇന്നറിയാം. തെരേസ മെയുടെ പിൻഗാമിയെ നിശ്ചയിക്കാൻ നടന്ന കൺസർവേറ്റീവ് പാർട്ടി വോട്ടെടുപ്പ് ഫലം ഉച്ചകഴിഞ്ഞ് പ്രഖ്യാപിക്കും. മുൻ വിദേശകാര്യ സെക്രട്ടറിയും ലണ്ടൻ മേയറുമായ ബോറിസ് ജോൺസണാണ് മുൻതൂക്കം. തീവ്ര ബ്രെക്സിറ്റ് വക്താവ് ബോറിസ് ജോൺസനും വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടും തമ്മിലാണ് പോരാട്ടം.
ഒന്നരലക്ഷത്തിലേറെ പാർട്ടി അംഗങ്ങളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. വൻ അട്ടിമറിയുണ്ടായില്ലെങ്കിൽ ജോൺസൺ തന്നെ തിരഞ്ഞെടുക്കപ്പെടും. കരാറില്ലാതെയും ബ്രെക്സിറ്റ് നടപ്പാക്കുമെന്ന പക്ഷക്കാരനാണ് അദ്ദേഹം. സമവായത്തിലൂടെ ബ്രെക്സിറ്റ് എന്നതാണ് ഹണ്ടിന്റെ നിലപാട്.
അതേസമയം ജോൺസണെ പിന്തുണക്കാനാവില്ലെന്ന് പല മുതിർന്ന നേതാക്കളും നിലപാടെടുത്തു. ഇതോടെ മന്ത്രിസഭയിൽ സമ്പൂർണ അഴിച്ചുപണി ഉറപ്പായി. ഇന്ന് അവസാന മന്ത്രിസഭായോഗത്തിൽ പെങ്കടുക്കുന്ന തെരേസ മെ നാളെ ബെക്കിങ് ഹാം പാലസിലെത്തി രാജ്ഞിക്ക് രാജി സമർപ്പിക്കും. പുതിയ പ്രധാനമന്ത്രിയെ തൊട്ടടുത്ത ദിവസം തന്നെ രാജ്ഞി ക്ഷണിക്കുമെന്നാണ് സൂചന.
Discussion about this post