തിരുവനന്തപുരം എം പി ശശി തരൂരിന് വീണ്ടും അബദ്ധം പിണഞ്ഞു. മിർസാ ഗാലിബ് എഴുതാത്ത വരികൾ അദ്ദേഹത്തിന്റെ പേരിൽ ട്വിറ്ററിൽ പങ്കു വെക്കുകയും മിർസാ ഗാലിബിന് തെറ്റായ ജന്മവാർഷികം ആശംസിക്കുകയും ചെയ്തു. തരൂരിന്റെ അബദ്ധം സാഹിത്യകാരന്മാർ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് അദ്ദേഹം ഒടുവിൽ ക്ഷമ പറഞ്ഞ് തടിതപ്പി.
മിർസ ഗാലിബ് എന്റെ എക്കാലത്തെയും പ്രിയപ്പെട്ട കവിയാണെന്നും അദ്ദേഹത്തിന്റെ 220ആം ജന്മവാർഷികത്തിൽ താൻ അദ്ദേഹത്തെ അനുസ്മരിക്കുന്നുവെന്നുമായിരുന്നു തരൂർ ട്വീറ്റ് ചെയ്തത്.
ख़ुदा की मोहब्बत को फ़ना कौन करेगा?
सभी बन्दे नेक हों तो गुनाह कौन करेगा?
ऐ ख़ुदा मेरे दोस्तों को सलामत रखना
वरना मेरी सलामती की दुआ कौन करेगा
और रखना मेरे दुश्मनों को भी महफूज़
वरना मेरी तेरे पास आने की दुआ कौन करेगा…!!!
Mirza Ghalib’s 220th birthday. So many great lines….— Shashi Tharoor (@ShashiTharoor) July 20, 2019
ശശി ജി, ഈ വരികൾ താങ്കൾക്ക് ആര് നൽകിയതാണെങ്കിലും അവരെ ഒരിക്കലും വിശ്വസിക്കരുതെന്നും താങ്കളുടെ വിശ്വാസ്യത പരിഹസിക്കപ്പെടുമെന്നും പ്രമുഖ എഴുത്തുകാരൻ ജാവേദ് അക്തർ ട്വീറ്റ് ചെയ്തു. തുടർന്ന് സാഹിത്യ- സഹൃദയ രംഗത്തെ നിരവധി പേർ ശശി തരൂരിന്റെ അബദ്ധം ചൂണ്ടിക്കാട്ടി.
Shashi ji , who ever has given you these lines should never be trusted again . It is obvious that some one had planted these lines in your repertoire to sabotage you literary credibility .
— Javed Akhtar (@Javedakhtarjadu) July 20, 2019
തന്റെ മേശപ്പുറത്ത് ദേശീയ പതാക തലകീഴായി വെച്ചതിനും ദേശീയ ഗാനത്തെ പാശ്ചാത്യ രീതിയിൽ അഭിവാദ്യം ചെയ്തതിനും ഇതിന് മുൻപും ശശി തരൂർ വിവാദത്തിലായിരുന്നു.
Discussion about this post