കശ്മീർ: അതിർത്തിയിൽ പ്രകോപനം തുടർന്ന് പാകിസ്ഥാൻ. ജമ്മു കശ്മീരിലെ പൂഞ്ചിൽ വെടിനിർത്തൽ ലംഘിച്ച പാകിസ്ഥാന്റെ ആക്രമണത്തിൽ ഒരു ഇന്ത്യൻ ജവാൻ വീരമൃത്യു വരിച്ചു.
ഇന്ത്യൻ കരസേനാ മേധാവി കശ്മീർ സന്ദർശിച്ച് മടങ്ങിയതിന് പിന്നാലെയാണ് പാകിസ്ഥാൻ വീണ്ടും പ്രകോപനം സൃഷ്ടിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു പാകിസ്ഥാൻ ആക്രമണം ആരംഭിച്ചത്. ആക്രമണത്തിനോട് ഇന്ത്യൻ സൈന്യം ശക്തമായി പ്രതികരിച്ചതോടെ പാകിസ്ഥാൻ പിന്മാറി. എന്നാൽ പ്രദേശത്ത് ഇന്ത്യ ഇപ്പോഴും ശക്തമായ പ്രത്യാക്രമണം തുടരുന്നു.
Discussion about this post