മുസ്ലിങ്ങളുടെ നിത്യശത്രുവായി ബിജെപിയെ കാണുന്നില്ലെന്ന് സമസ്ത ഉന്നതാധികാര സമിതി അംഗം ഉമർ ഫൈസി മുക്കം. നല്ല ഭരണം കൊണ്ടുവരികയാണെങ്കിൽ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ചില പരിപാടികളിൽ, വിഷയങ്ങളിൽ ബിജെപിയോട് എതിർപ്പുണ്ടാവാം. എന്നതല്ലാതെ എല്ലാവരെയും സന്തോഷിപ്പിക്കാൻ കഴിയുന്ന ഭരണം ബിജെപി കാഴ്ചവച്ചാൽ എന്താണ് പ്രശ്നം. നല്ല ഭരണം കാഴ്ചവച്ചാൽ ബിജെപിയെ മുസ്ലിങ്ങള്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേരള ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്ത് നിയമിക്കപ്പെടുന്നു എന്ന ഏറെ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.ഉയർന്ന സ്ഥാനത്ത് ഒരു മുസ്ലിം വരിക എന്നുള്ളത് മുസ്ലിംങ്ങളെ സംബന്ധിച്ചും പ്രത്യേകിച്ച് പിന്നോക്ക വിഭാഗങ്ങളെ കുറിച്ചും ഏറെ സന്തോഷമുള്ള കാര്യമാണന്നും അദ്ദേഹം പറഞ്ഞു. ആ നിലക്ക് ഏറെ സന്തോഷത്തോടെ ഗവർണറെ സ്വാഗതം ചെയ്യുന്നു.
ബിജെപി കേന്ദ്രം ഭരിക്കുന്ന സമയത്ത് ഒരു മുസ്ലിമിനെ ഗവർണറായി നിയമിക്കുന്നത് വിരോധഭാസമായി പലരും കാണുന്നുണ്ട്. അതിന്റെ ആവശ്യമില്ല. ബിജെപി മുസ്ലിംങ്ങളുടെ നിത്യശത്രുവായിട്ട് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അംഗത്വവിതരണ ക്യാംപയിനിൽ ന്യൂനപക്ഷ സമുദായം അംഗങ്ങളെ പാർട്ടിയിലേക്ക് എത്തിക്കാൻ ബിജെപി പ്രത്യേക ശ്രദ്ധകൊടുത്തു. കോൺഗ്രസ് നേതാവ് എപി അബ്ദുള്ള കുട്ടി, മുസ്ലിം ലീഗ് സ്ഥാപക നേതാക്കളിൽ ഒരാളായ ബാഫഖി തങ്ങളുടെ കൊച്ചുമകൻ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി എന്നിവരെ പാർട്ടിയിൽ എത്തിച്ചുകൊണ്ട് ഈ നീക്കത്തിൽ ചെറുതല്ലാത്തൊരു തുടക്കം കുറിക്കാനും ബിജെപിക്ക് കഴിഞ്ഞു.
Discussion about this post